Skip to main content

സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ച  എല്ലാവര്‍ക്കും നന്ദി - ജില്ലാ കളക്ടര്‍

 

ജില്ലയില്‍ സുതാര്യവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി നൂഹ് നന്ദി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍, വോട്ടര്‍മാര്‍, പൊതുജനങ്ങള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ എന്നിവരുടെ അകമഴിഞ്ഞ സഹകരണമാണ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായകമായത്. ആത്മാര്‍ഥതയോടെ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വഹിച്ച മുഴുവന്‍ ജീവനക്കാരെയും കളക്ടര്‍ അഭിനന്ദിച്ചു. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് മുന്നോട്ട് പോയത് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം കൊണ്ടാണെന്നും കളക്ടര്‍ പറഞ്ഞു. വോട്ടര്‍ ബോധവത്കരണ പദ്ധതിയായ സ്വീപ്പ് പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിന് കാരണമായതെന്നും കളക്ടര്‍ പറഞ്ഞു . ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, എആര്‍ഒമാര്‍, ഇആര്‍ഒമാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വിജകരമാക്കിയതെന്നും കളക്ടര്‍ പറഞ്ഞു.  (ഇലക്ഷന്‍: 257/19)

date