Skip to main content

പോളിംഗില്‍ കരുത്തുകാട്ടി വനിതകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പില്‍ ജില്ലയില്‍ കരുത്തുകാട്ടി വനിതാ വോട്ടര്‍മാര്‍.  വ84.76 ശതമാനം സ്ത്രീകളാണ് ജില്ലയില്‍ വോട്ട് ചെയ്യാനെത്തിയത്. 80.85 ശതമാനം പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. ആകെ 9,24,421 പുരുഷ വോട്ടര്‍മാരില്‍ 7,47,438 പേരും 10,40,028 സ്ത്രീ വോട്ടര്‍മാരില്‍ 8,81,530 പേരും ജില്ലയിലെ വിവധ മണ്ഡലങ്ങളിലായി വോട്ട് ചെയ്തു. തളിപ്പറമ്പ് നിയോജക മണ്ഡലമാണ് വോട്ട് രേഖപ്പെടുത്തിയ സ്ത്രീകളുടെ എണ്ണത്തില്‍ മുന്നില്‍ - 87.82 ശതമാനം.     

മണ്ഡലം- ആകെ പോള്‍ ചെയ്ത സ്ത്രീ വോട്ട് - ശതമാനം - ബ്രാക്കറ്റില്‍ മണ്ഡലത്തിലെ ആകെ സ്ത്രീ വോട്ട് എന്നീ ക്രമത്തില്‍.

പയ്യന്നൂര്‍- 80704- 87.22%- (92526), കല്ല്യാശ്ശേരി- 81619- 85.08%- (95925),  തളിപ്പറമ്പ്- 94126- 87.82%- (107177), ഇരിക്കൂര്‍- 77740- 81.84%- (94979), അഴീക്കോട്- 76780- 82.56%- (92989), കണ്ണൂര്‍- 73005- 82.35%-(88652), ധര്‍മ്മടം- 86693- 87.43%- (99149), തലശ്ശേരി- 73932- 81.51%- (90702), കൂത്തുപറമ്പ്- 82411- 85.80%- (96045), മട്ടന്നൂര്‍- 83089- 87.42%-(95038), പേരാവൂര്‍- 71431- 82.25%- (86846).

മണ്ഡലം- ആകെ പോള്‍ ചെയ്ത പുരുഷ വോട്ട് - ശതമാനം - ബ്രാക്കറ്റില്‍ മണ്ഡലത്തിലെ ആകെ പുരുഷ വോട്ട് എന്നീ ക്രമത്തില്‍.

പയ്യന്നൂര്‍- 69610-84.28%-(82590)-, കല്ല്യാശ്ശേരി- 63406- 80.51%- (78755),  തളിപ്പറമ്പ്- 79392-84.27%- (94202), ഇരിക്കൂര്‍-74631-80.01%- (93267), അഴീക്കോട്- 62541- 79.07%്- (79092), കണ്ണൂര്‍-57642- 75.61%-(76230), ധര്‍മ്മടം- 70905- 83.63%- (84783), തലശ്ശേരി- 61131- 78.95%- (77430), കൂത്തുപറമ്പ്-67753-76.69%- (88337), മട്ടന്നൂര്‍- 73101- 84.88%- (86113), പേരാവൂര്‍- 67326-80.51%- (83622). 

date