Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഭാഗ്യക്കുറി ക്ഷേമനിധി കുടിശ്ശിക അടക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗമായി 2016 ജനുവരി മുതല്‍ അംശദായം അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ അംഗത്വം റദ്ദായവര്‍ക്ക് കുടിശ്ശിക പിഴ  സഹിതം ഒടുക്കി അംഗത്വം പുനസ്ഥാപിക്കുവാന്‍ അവസരം നല്‍കുന്നു.  അര്‍ഹരായവര്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ അംഗത്വ പാസ് ബുക്ക്, ഏജന്‍സി നമ്പറോട് കൂടിയ ഏജന്‍സി സീല്‍ പതിപ്പിച്ച ഏജന്റിന്റെ ഒപ്പു സഹിതം സാക്ഷ്യപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അതാതുമാസത്തെ ബില്‍ എന്നിവ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

 

കെ ജി ടി ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി എസ് സി അംഗീകൃത കെ ജി ടി ഇ പ്രീ-പ്രസ്സ്, കെ ജി ടി ഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.  ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. പട്ടികജാതി/പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ ബി സി/എസ് ഇ ബി സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും, 125 രൂപയ്ക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍  0495 2723666, 0495 2356591. വെബ്‌സൈറ്റ്: www.captkerala.com. പൂരിപ്പിച്ച അപേക്ഷ മെയ് 10 വരെ സ്വീകരിക്കും.

 

വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അറത്തിപറമ്പ്, പിലാത്തറ റീച്ച് പരിസരം, മൈത്രി റോഡ്, ഏഴിലോട്, പുറച്ചേരി, കോട്ട, ചക്ലിയ കോളനി ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 25) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കക്കറ ക്രഷര്‍, ചേപ്പാതോട്, ചേപ്പായി കോട്ടം, പേരൂല്‍ ഹെല്‍ത്ത് സെന്റര്‍, യു പി സ്‌കൂള്‍, ടവര്‍, പുല്ലൂപ്പാറ ഖാദി, കടയക്കര, നടുവിലെക്കുനി, കുനിയങ്കോട് ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 25) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

കാട വളര്‍ത്തലില്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ ഐ ടി ഐക്ക് സമീപമുള്ള മൃഗസംരക്ഷണ   പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 26 ന്   കാട വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍ നമ്പറുമായി  26 ന്  രാവിലെ 10 മണിക്കു മുമ്പ് മലമ്പുഴ മൃഗസംരക്ഷണ  പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍  0491 2815454, 8281777080.

date