Skip to main content

സ്ത്രീ സൗഹൃദം അന്വർത്ഥമാക്കിയ ബൂത്തുകൾ

ആലപ്പുഴ:  സ്ത്രീസൗഹൃദം അന്വർഥമാക്കി ജില്ലയിലെ പിങ്ക് പോളിങ് ബൂത്തുകൾ. ഒമ്പതു നിയമസഭ മണ്ഡലങ്ങളിലുമായി 45 സ്ത്രീസൗഹൃദ ബൂത്തുകളാണ് ഈ തിരഞ്ഞെടുപ്പിൽ ഒരുക്കിയിരുന്നത്. പ്രിസൈഡിംഗ് ഓഫീസർ, പൊലീസ് ഉൾപ്പെടെ പോളിങ് ജോലിക്കെത്തിയവരെല്ലാം  വനിതകളായിരുന്നു. ചില സൗഹൃദ ബൂത്തുകളിൽ രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരായെത്തിയതും വനിതകളായിരുന്നുവെന്നത് കൗതുകമായി. 

വോട്ടു ചെയ്യാൻ എത്തിയ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും  ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടു ഉണ്ടാകാതെ വോട്ടു ചെയ്തു മടങ്ങാനാവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഒരുക്ക  ുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു, സ്ത്രീ സൗഹൃദ പോളിംഗ് ബുത്തുകളെന്നത് വാക്കിലും പ്രവവർത്തിയിലും അന്വർത്ഥമാക്കിയായിരുന്നു ബൂത്തുകളുടെ പ്രവർത്തനം. മിക്കയിടങ്ങളിലും രാവിലെ തന്നെ മികച്ച പോളിങ് അനുഭവപ്പെട്ടു.   മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട്  നിയോജക മണ്ഡലങ്ങളിലെ സ്ത്രീ സൗഹൃദ പോളിംഗ്  ബുത്തുകളിലെ പ്രവർത്തനം മികച്ച തരത്തിലായിരുന്നു, 

 

date