Skip to main content

തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലും തിരക്കൊഴിയാതെ ആലപ്പുഴയുടെ തീരദേശ ബൂത്തുകൾ

ആലപ്പുഴ :കൊടും വെയിലിലും ആലപ്പുഴയുടെ തീരദേശ മേഖലയുടെ തിരഞ്ഞെടുപ്പ് ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല . ഉച്ചക്ക് ശേഷം മണ്ഡലത്തിന്റെ തീരദേശ മേഖലകളിലെ മിക്ക പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. പലരും തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിക്കാനായി മണിക്കൂറുകൾ തന്നെ കാത്തു നിന്നു. സ്ത്രീകളടക്കമുള്ള വോട്ടർമാർ കൈക്കുഞ്ഞുങ്ങളുമായി വരെയാണ് വോട്ട് ചെയ്യാനായി പോളിങ് ബൂത്തുകളിലേക്ക് എത്തിയത്. അർത്തുങ്കൽ ,ചേന്നവേലി ,കാട്ടൂർ തുടങ്ങിയ ആലപ്പുഴ മണ്ഡലത്തിലെ  തീരദേശ മേഖലകളിലെല്ലാം തന്നെ വോട്ടർമാരുടെ തിരക്ക് ദൃശ്യമായിരുന്നു.

 

പോളിങ് ശതമാനം അപ്പപ്പോൾ അറിയിക്കാൻ കളക്‌ട്രേറ്റിൽ സംവിധാനം ഒരുക്കി

 

ആലപ്പുഴ: ലോക് സഭാ തെരഞ്ഞെടുപ്പിൽ ജില്ലിയിലെ പോളിങ് ശതമാനം അപ്പപ്പോൾ അറിയിക്കാൻ കളക്‌ട്രേറ്റിൽ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. നാഷണൽ ഇൻഫർമേറ്റിക് സെന്റർ വിവിധ സ്ഥളങ്ങളിൽ നിന്ന് ശേഖരിച്ച പോളിങ് ശതമാനം അപ്പപ്പോൾ ക്രോഡീകരിച്ച് വിവരങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും നൽകി.  പോൾ മാനേജർ എന്ന ആപ്പും ഇത്തവണ തിരഞ്ഞെടുപ്പിന്റെ അപ്പപ്പോൾ ഉള്ള വിവരങ്ങൾ അറിയാൻ ഉപയോഗിച്ചിരുന്നു.  ക്യൂവിൽ ഉള്ള ആൾക്കാരുടെ എണ്ണം, അവസാനത്തെ പോളിങ്ങ്, പോളിങ്ങ് ക്ലോസ് ചെയ്തോ ഇല്ലയോ എന്നും ആപ്പിലൂടെ   അറിയാൻ കഴിയുന്ന വിധത്തിലായിരുന്നു സംവിധാനം. 

 

date