Skip to main content

പ്രളയത്തെ അതിജീവിച്ച കുട്ടനാടൻ ജനത വർധിച്ച വീര്യത്തോടെ സമ്മതിദാനം വിനിയോഗിച്ചു

ആലപ്പുഴ:   സമാനതകളില്ലാത്ത പ്രളയത്തെ തുടർന്ന് ജനജീവിതം ദുസഹമായ  കുട്ടനാടൻ ജനത തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്ന കാര്യത്തിൽ ഒട്ടും വീര്യം ചോർന്നിട്ടില്ല   എന്നു ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു. രാവിലെ മുതൽ ബുത്തുകൾക്കു മുമ്പിൽ കണ്ട നീണ്ട നിര.  കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മഹാ പ്രളയത്തെ തുടർന്ന് കേരളത്തിന്റെ നെല്ലറയെന്നു വിശേഷണമുള്ള കുട്ടനാടിന്   ഏറെ നാശനഷ്ടമുണ്ടായിരുന്നു.  പ്രായമുള്ളവരും  കൈ കുഞ്ഞുങ്ങളുമായി അമ്മമാരും  വോട്ടു ചെയ്യാൻ നേരത്തെ തന്നെ നിരയിലെത്തിയ കാഴ്ചയാണ് ഇവിടെ കാണാനായത്. കൈനകരി പഞ്ചായത്തിന്റെ പത്തിപ്പാലത്തിന്റെ പടിഞ്ഞാറെ കര ഉൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിൽ നിന്നും  കടത്തുവള്ളത്തിലും സ്വന്തം വള്ളങ്ങളിലും  എത്തിയാണ് വോട്ടു ചെയ്തത്.  ശിക്കാരവള്ളങ്ങളിലും മറ്റും കുട്ടമായി എത്തി വോട്ടു ചെയ്തു മടങ്ങുന്നവരുമുണ്ടായിരുന്നു. ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ  എഴുപത്തി ഒൻപതാം ബൂത്തിൽ  ഉച്ചയോടു കൂടി തന്നെ എൺപത് ശതമാനം വോട്ട് രേഖപ്പെടുത്തി.   എടത്വാ സെന്റ് അലോഷ്യസ് സ്‌ക്കൂൾ, തലവടി ഗവ, ന്യൂ ലോവർ പ്രൈമറി സ്‌ക്കൂൾ, തെക്കേക്കര ഗവ.ഹൈസ്‌ക്കൂൾ, ഗവ എൽ പി എസ് നീലംപേരൂർ, ഗവ എൽ പി എസ് വെളിയനാട് വടക്ക് എന്നീ ബുത്തുകളാണ് കുട്ടനാട് നിയോജക മണ്ഡലത്തിലെ മാതൃക പോളിംഗ് ബൂത്തുകളായി പ്രവർത്തിച്ചത്. മാവേലിക്കരയിലെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പോളിങ് ശതമാനം പരിശോധിക്കുമ്പോഴും കുട്ടനാട് ഏറെ മുന്നിലാണെന്ന് കാണാം.

 

date