Skip to main content
ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ ബൂത്തുകളില്‍ നിന്നും എത്തിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വി.വി പാറ്റ് മെഷീനുകളും അടങ്ങിയ സ്‌ട്രോങ്ങ് റൂമുകള്‍ മുദ്ര വക്കുന്നു.

ഒരു മാസം സുരക്ഷിതം ജനാധിപത്യം

 

 

ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ ബൂത്തുകളില്‍ നിന്നും എത്തിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വി.വി പാറ്റ് മെഷീനുകളും 7 സ്‌ട്രോങ്ങ് റൂമുകളിലായി സുരക്ഷിതമാക്കി. അതതു മണ്ഡലങ്ങളിലെ എ.ആര്‍. ഒമാരുടെ പക്കല്‍ നിന്നും എ.എസ്.പി മുഹമ്മദ് ഷാഫി ചുമതല ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഗരിമ ഗുപ്ത, മാന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌ട്രോങ്ങ് റൂമുകള്‍ മുദ്ര വച്ചു. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എച്ച്. ദിനേശന്‍, എ.ഡി.എം അനില്‍ ഉമ്മന്‍, ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജോസ് ജോര്‍ജ്, ആര്‍.ഡി.ഒ എം.പി വിനോദ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date