Skip to main content

തൃശൂര്‍ ജില്ലയില്‍ 78.37% പോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അന്തിമ കണക്ക് പ്രകാരം തൃശൂര്‍ ജില്ലയില്‍ 78.37% പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളില്‍ ചാലക്കുടിയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്: 80.44%. ആലത്തൂരില്‍ 80.33% പേരും തൃശൂരില്‍ 77.86% പേരും വോട്ട് ചെയ്തു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ പുതുക്കാടാണ് ഏറ്റവും ഉയര്‍ന്ന പോളിങ്: 81.71 %.
ചാലക്കുടി മണ്ഡലത്തിലെ 80.53% പുരുഷന്‍മാരും 80.38% സ്ത്രീകളും 75% ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ട് ചെയ്തു. ആലത്തൂര്‍ മണ്ഡലത്തിലെ 79.67% പുരുഷന്‍മാരും 80.95% സ്ത്രീകളും 29.41% ട്രാന്‍സ്ജെന്‍ഡേഴ്സും തൃശൂര്‍ മണ്ഡലത്തിലെ 76.05% പുരുഷന്‍മാരും 79.53% സ്ത്രീകളും 75% ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ട് രേഖപ്പെടുത്തി.
നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിങ് നില ആകെ ശതമാനം, പുരുഷന്‍മാരുടെ ശതമാനം, സ്ത്രീകളുടെ ശതമാനം, ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ശതമാനം എന്ന ക്രമത്തില്‍ ചുവടെ. 
തൃശൂര്‍ ലോക്സഭ: ഗുരുവായൂര്‍-74.36, 68.62, 79.68, പൂജ്യം. മണലൂര്‍: 77.96, 74.45, 81.22, പൂജ്യം. ഒല്ലൂര്‍: 79.76, 80.69, 78.87, പൂജ്യം. തൃശൂര്‍: 74.52, 75.76, 73.39, 50. നാട്ടിക: 77.56, 75.56, 79.37, 50. ഇരിങ്ങാലക്കുട: 78.82, 76.92, 80.57, 50. പുതുക്കാട്: 81.71, 80.49, 82.87, പൂജ്യം. 
ആലത്തൂര്‍ ലോക്സഭ: ചേലക്കര: 79.08, 77.99, 80.01, പൂജ്യം. കുന്നംകുളം: 78.93, 75.98, 81.7, 100. വടക്കാഞ്ചേരി: 79.36, 79.75, 78.99, 100. 
ചാലക്കുടി ലോക്സഭ: കയ്പമംഗലം: 80.2, 78.15, 81.97, 83.33. ചാലക്കുടി: 77.74, 77.5, 77.97, 100. കൊടുങ്ങല്ലൂര്‍: 78.79, 78.09, 79.43, പൂജ്യം.

date