Skip to main content

ഗതാഗത നിയന്ത്രണം

 

കൊടങ്ങാവിള - അവണാകുഴി റോഡില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ മേയ് 23 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊടങ്ങാവിളയില്‍നിന്ന് അവണാകുഴിയിലേക്കു പോകേണ്ട വാഹനങ്ങള്‍ ഊരൂട്ടുകാല - അരങ്കമുഗള്‍ - രാമപുരം വഴി പോകണം. കൊടങ്ങാവിളയിലേക്കുള്ള വാഹനങ്ങള്‍ രാമപുരം - അരങ്കമുഗള്‍ - ഊരൂട്ടുകാല റോഡ് വഴിയോ കമുകിന്‍കോട് - വെണ്‍പകല്‍ - ഇരുവൈക്കോണം - ഓലത്താന്നി റോഡിലൂടെയോ പോകണമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.  
(പി.ആര്‍.പി. 522/2019)

 

date