Skip to main content

കരിങ്ങാലി പുഞ്ച പുനരുജ്ജീവന പദ്ധതി :  മന്ത്രി വി.എസ്.സുനില്‍ കുമാര്‍ 19ന് വിത്തെറിയും 

    പന്തളം ബ്ലോക്കിലെ കരിങ്ങാലി, മാവര പുഞ്ചകളില്‍ നടപ്പാക്കുന്ന നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 19ന് രാവിലെ ഒമ്പതിന് ചിറ്റിലപ്പാടം പാടശേഖരത്തെ നാഥനടി കളത്തില്‍ വിത്തെറിഞ്ഞ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ റ്റി.കെ.സതി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, സ്വാഗത സംഘം ചെയര്‍മാന്‍ എ.പി.ജയന്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
    പന്തളം ബ്ലോക്കില്‍പ്പെടുന്ന കരിങ്ങാലി, മാവര പുഞ്ചകളിലെ ഭൂരിഭാഗം പാടശേഖരങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തരിശായി കിടക്കുകയായിരുന്നു. തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമായി 19 പാടശേഖരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 550 ഹെക്ടര്‍ നിലത്തില്‍ ഈ വര്‍ഷം ഏകദേശം 262 ഹെക്ടറില്‍ നെല്‍കൃഷി വ്യാപിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള നടപടികളാണ് പൂര്‍ത്തിയായിട്ടുള്ളത്.                             (പിഎന്‍പി 3409/17)

date