Skip to main content

കുടുംബശ്രീ ഭക്ഷ്യമേളയും ക്രിസ്തുമസ് -ന്യൂഇയര്‍ ഫെയറും 18 മുതല്‍ 22 വരെ പത്തനംതിട്ടയില്‍

    മായമില്ലാത്ത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍റെ ആഭിമുഖ്യത്തില്‍ ഈ മാസം 18 മുതല്‍ 22 വരെ പത്തനംതിട്ട പാര്‍ക്ക് ഇന്‍ കഫേ ഗ്രൗണ്ടി ല്‍ ഭക്ഷ്യമേളയും ക്രിസ്തുമസ് ന്യൂഇയര്‍ ഫെയറും നടത്തുന്നു. കേരളീയ ഭക്ഷ്യസംസ്കാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാډാരാക്കുന്നതിനാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കിയ പായസം, മാംസാഹാരങ്ങള്‍, ജ്യൂസുകള്‍, പലഹാരങ്ങള്‍, നാടന്‍ വിഭവങ്ങള്‍ തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്. ജൈവ പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും പ്രദര്‍ശനവും മേളയോടനുബന്ധിച്ച് നടക്കും. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷ്യമേളയിലെ വിഭവങ്ങള്‍ ആസ്വദിക്കാം. രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയാണ് മേള നടക്കുന്നത്.                       (പിഎന്‍പി 3408/17)

date