Skip to main content

ഇതര സംസ്ഥാന തൊഴിലാളി ആരോഗ്യ ഇന്‍ഷുറന്‍സ്

    ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിട്ടുള്ള സ്ഥാപന ഉടമകള്‍, കോണ്‍ട്രാക്ടര്‍മാര്‍, കെട്ടിട ഉടമകള്‍ എന്നിവര്‍ ഈ മാസം 31നകം തൊഴിലാളികളെ ആവാസ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്ന എന്‍റോള്‍മെന്‍റ് സെന്‍ററുകളില്‍ തിരിച്ചറിയല്‍ രേഖകളുമായി എത്തിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ആവാസ് പദ്ധതി പ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികള്‍ ക്യാമ്പുകളില്‍ പങ്കെടുത്ത് ഇന്‍ഷുറന്‍സ് കാ ര്‍ഡുകള്‍ കൈപ്പറ്റണം. 
    ഈ മാസം 17,18,19,20 തീയതികളില്‍ പന്തളം, മുട്ടാര്‍, കടയ്ക്കാട് ലേബര്‍ ക്യാമ്പുകളിലും 21നും 22നും അടൂര്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസിലും 23നും 24നും റാന്നി അങ്ങാടി ലേബര്‍ ക്യാമ്പുകളിലുമാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. 
                                                 (പിഎന്‍പി 3410/17)

date