Skip to main content

ന്യൂനപക്ഷ ദിനാഘോഷം നാളെ (ഡിസംബര്‍ 18)

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബര്‍ 18) രാവിലെ 11ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ പട്ടിക ജാതി, പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും.  സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ അധ്യക്ഷത വഹിക്കും.   സംസ്ഥാന പോലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തും.  ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍,  ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം അബ്ദുള്‍ ബുഷ്‌റാ മൗലവി, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ റവ.ഫാദര്‍ യൂജിന്‍ എച്ച്.പെരേര, തിരുവനന്തപുരം കരിയര്‍ കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുള്‍ അയൂബ് എ, കമ്മീഷന്‍ അംഗം അഡ്വ. റ്റി.വി മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു.എം. തോമസ്, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ബിന്ദു തങ്കച്ചി.എം.കെ എന്നിവര്‍ സംസാരിക്കും.

പി.എന്‍.എക്‌സ്.5365/17

date