Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ ഏകദിന സെമിനാര്‍ 19ന് മന്ത്രി  കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19ന് പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. 

രാവിലെ 10ന് തദ്ദേശസ്വയംഭരണ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എല്ലാ മഹല്ലുകളിലെയും ഭാരവാഹികള്‍, ഖത്തീബ്മാര്‍, മദ്രസാധ്യാപകര്‍, മറ്റ് മുസ്‌ലിം സമുദായപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 'ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് എന്ത്? എന്തിന്?' എന്ന വിഷയത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫയും 'ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷാവകാശങ്ങളും' എന്ന വിഷയത്തില്‍ റിട്ട. ജില്ലാ ജഡ്ജി ആര്‍. നടരാജനും 'ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍' എന്ന വിഷയത്തില്‍  അഷ്‌റഫ് എന്നിവര്‍ വിഷയാവതരണം നടത്തും.

വിവിധ സംഘടനാപ്രതിനിധികള്‍, കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ടി.വി. മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു എം. തോമസ്, മെമ്പര്‍ സെക്രട്ടറി ബിന്ദു തങ്കച്ചി എം.കെ എന്നിവര്‍ സംസാരിക്കും. ജില്ലയിലെ വിവിധ മഹല്ല്/സംഘടനകളെ പ്രതിനിധീകരിച്ച് 600 പ്രതിനിധികള്‍ പങ്കെടുക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും.

പി.എന്‍.എക്‌സ്.5366/17

date