Skip to main content
കേരള വനം-വന്യജീവി വകുപ്പും ഇടുക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മൂവാറ്റുപുഴയും സംയുക്തമായി കണ്ണംപടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍  നടത്തിയ  ആരോഗ്യ സ്‌നേഹാരണ്യകം  മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇ,. എസ്. ബിജിമോള്‍ എം എല്‍ എ നിര്‍വഹിക്കുന്നു.

ഊരിന്റെ ഉള്ളറിഞ്ഞ് മെഡിക്കല്‍ ക്യാമ്പ്

 

 കേരള വനം-വന്യജീവി വകുപ്പും ഇടുക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മൂവാറ്റുപുഴയും സംയുക്തമായി നടത്തുന്ന ആരോഗ്യ സ്‌നേഹാരണ്യകം  മെഗാ മെഡിക്കല്‍ ക്യാമ്പ് ന്റെ ഉദ്ഘാടനം കണ്ണംപടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍  ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു. മഴക്കാലത്തിനു  മുന്നോടിയായി നടത്തിയ  മെഡിക്കല്‍ ക്യാമ്പ് ഏവര്‍ക്കും സഹായകമാകുമെന്നും ശുചിത്വ യജ്ഞ പരിപാടി നടത്തുന്ന അതേ സമയത്ത് രോഗങ്ങളും നീക്കാനുള്ള ഈ മെഡിക്കല്‍ ക്യാമ്പ്  വന്‍ വിജയം ആയിരിക്കുമെന്നും  എം എല്‍ എ അഭിപ്രായപ്പെട്ടു. ഉപ്പുതറ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് സത്യന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 
    കണ്ണംപടിയില്‍ മുല്ല , വാക്കത്തി , കണ്ണംപടി, പുന്നപ്പാറ , തേക്കുതോട്ടം, മേമാരി, കത്തി തേപ്പാന്‍, മമ്പുറ, ആരോണ്‍ പാറ, ഭീമന്‍ ചോടു, എന്നിങ്ങനെ പത്തു ഊരുകളിലായി 980 കുടുംബങ്ങളാണ് ഉള്ളത്.  ഇവര്‍ക്ക് ഏക ആശ്രയം 15-20 കിലോമീറ്റര്‍ അകലെ ഉള്ള ഉപ്പുതറ സി.എച്.എസി ആണ്. ഇവിടെ നിന്നും എല്ലാ വ്യാഴാഴ്ചയും ഡോക്ടര്‍മാര്‍ കണ്ണംപടിയില്‍ എത്തി  ചികിത്സ സഹായങ്ങള്‍  ആളുകള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.  മെഡിക്കല്‍ ക്യാമ്പില്‍ 277 പേരാണ് പരിശോധനക്ക് എത്തിയത്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി,  ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം,  കുട്ടികളുടെ വിഭാഗം, ത്വക്ക്,  ഇഎന്‍ടി, തുടങ്ങിയ വിഭാഗത്തില്‍ നിന്നായി ഇരുപതോളം വിദഗ്ധ ഡോക്ടര്‍മാര്‍ ആണ് പങ്കെടുത്തത്. ഏഴ് അംഗന്‍വാടികളില്‍ മൂന്നര ലക്ഷം രൂപയുടെ സൗജന്യ മരുന്നുകളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിതരണം ചെയ്തു. ഒറ്റത്തവണ ചികിത്സക്ക്  മാത്രമേ ഇവര്‍ വിധേയരാവാറുള്ളു എന്നതുംം തുടര്‍ ചികിത്സക്ക് ശ്രമിക്കാത്തതും  കുടികളില്‍ രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്  ഡോ വിനോദ് പറഞ്ഞു. 
ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം അഡ്വ. സിറിയക്ക് തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ നിര്‍മല്‍, ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി യു സാജു, ഉപ്പുതറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  ബാലകൃഷ്ണന്‍, ഷീബ സത്യനാഥ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്  ഡോ വിനോദ്, കണ്ണംപടി  ഊരു മൂപ്പന്‍ രാമന്‍ തറമുറ്റത്ത്, മേമാരി ഇ.ഡി.സി ചെയര്‍മാന്‍ ഷൈല രാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date