Skip to main content
14ാം വാര്‍ഡ് കിഴക്കേകവലയില്‍ നടത്തിയ ശുചാകരണ പ്രവര്‍ത്തനങ്ങള്‍

നെടുങ്കണ്ടം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ശുചികരണ യജ്ഞം സംഘടിപ്പിച്ചു

 

സംസ്ഥാന വ്യാപകമായി നടത്തുന്ന മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി രണ്ടാം ദിനം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.  നെടുങ്കണ്ടം പഞ്ചായത്തിലെ 14-ാം വാര്‍ഡ് കിഴക്കേ കവലയില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  വാര്‍ഡ് മെമ്പര്‍ ഷിഹാബ് ഈട്ടിക്കല്‍ നേതൃത്വം നല്‍കി. തൂക്കുപാലം ചോറ്റുപാറയില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 11-ാം വാര്‍ഡ് മെമ്പര്‍  വിജിമോള്‍ വിജയന്‍ നേതൃത്വം നല്‍കി.   
   ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം എന്ന സന്ദേശവുമായി ശുചീകരണ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും  ലഘുലേഖകള്‍ വിതരണം ചെയ്തു. കുടുംബശ്രീ അംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍, തൊഴിലുറുപ്പ് തൊഴിലാളികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.

date