Skip to main content
വൈദ്യുതി മന്ത്രി എം എം മണി അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

റാങ്ക് തിളക്കത്തില്‍ രാജകുമാരി എന്‍.എസ്.എസ് കോളേജ്; ജേതാക്കളെ അനുമോദിച്ച് വൈദ്യുതി മന്ത്രി എം.എം. മണി

 

 

 

രാജകുമാരി എന്‍ എസ് എസ് കോളേജില്‍ നിന്ന് ബിരുദ തലത്തില്‍ റാങ്ക് നേടി നാടിനും കോളേജിനും അഭിമാനമായി മാറിയ 12 വിദ്യാര്‍ഥികളെ രാജകുമാരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. അനുമോദന യോഗം വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഉള്ളടക്കത്തിലടക്കം മാറ്റം വരുത്തി വിദ്യാഭ്യാസ രംഗം ഹൈടെക് ആക്കുന്നതെന്നും. നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തി വിദ്യാര്‍ത്ഥികളെ ലോകത്ത് എവിടെയും തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് വൈദ്യുതി മന്ത്രി എം.എം മണി വ്യക്തമാക്കി.          

 

 

  മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന്  ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബോബിന ജോര്‍ജ് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍),  രണ്ടാം റാങ്ക് നേടിയ കീര്‍ത്തന സി (ബി.കോം - കോ-ഓപ്പറേഷന്‍)  ശരണ്യ റോയ് (7ാം റാങ്ക്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍),  അമിതാ സെബാസ്റ്റ്യന്‍ ( 10 -ാം റാങ്ക്, ബി.കോം കോ-ഓപ്പറേഷന്‍), അഞ്ചു പി.വി (11ാം റാങ്ക്, ബി.കോം കോ -ഓപ്പറേഷന്‍),  സൂര്യ മോഹനന്‍ ( 13ാം റാങ്ക്, ബി.കോം കോ -ഓപ്പറേഷന്‍), സൂര്യമോള്‍  രാജന്‍ ( 17ാം റാങ്ക്, ബി.കോം കോ - ഓപ്പറേഷന്‍), ഹരിപ്രിയ ബിജു  ( 22ാം റാങ്ക്, ബി.കോം കോ - ഓപ്പറേഷന്‍), ഡോണിയ ജോണ്‍സന്‍ ( 26ാം റാങ്ക്, ബി.കോം കോ - ഓപ്പറേഷന്‍), ബിനിമോള്‍ ബേബി ( 28ാം റാങ്ക്, ബി.കോം കോ - ഓപ്പറേഷന്‍), നിമ്‌ന ജോണ്‍സന്‍ ( 29ാം റാങ്ക്, ബി.കോം കോ - ഓപ്പറേഷന്‍), അനീറ്റ എല്‍ദോസ് ( 23ാം റാങ്ക്, ബിസിഎ) എന്നിവരെ അനുമോദിച്ച് പിന്നാക്ക ജില്ലയായ ഇടുക്കിയില്‍ നിന്നും യൂണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് നേടുന്നത് നിസ്സാര കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.   

 

രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ.പി വര്‍ഗ്ഗീസ് ആറ്റുപുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ എം എന്‍ ഹരി കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ലി വില്‍സണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജയാമോള്‍ ഷാജി, എന്‍ എസ് എസ്  കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ഇ.ബി സുരേഷ് കുമാര്‍, എന്‍ എസ് എസ് കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്യാം കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ പി.പി ജോയ്, സുമ സുരേന്ദ്രന്‍, പി.ടി എല്‍ദോ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.    

 

date