Skip to main content

മാലിന്യ വിമുക്തമാക്കി അഞ്ചുരുളിയും

 

 

 

ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രവും പരിസരവുംവൃത്തിയാക്കി. കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ 250ഓളം പേര്‍ പങ്കാളികളായി. അഞ്ചുരുളി സന്ദര്‍ശിക്കാനെത്തുന്നവര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും അടക്കമുള്ള മാലിന്യങ്ങള്‍ പ്രവര്‍ത്തകര്‍ ശേഖരിച്ച് ജൈവ അജൈവ മാലിന്യങ്ങളായി തരം തിരിച്ച് സംസ്‌കരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിംഗിന്  നല്കുവാനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. 

അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ശശി ഉദ്ഘാടനം ചെയ്തു. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന അഞ്ചുരുളിയില്‍ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉടന്‍ ഉണ്ടാക്കുമെന്ന് 

അദ്ദേഹം പറഞ്ഞു. പ്രദേശത്ത് മാലിന്യ നിക്ഷേപത്തിന് വെയിസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടങ്കിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, കുപ്പികളും വലിച്ചെറിയപ്പെടുകയാണ്.ഇതിന് ഒരു മാറ്റമുണ്ടാക്കണം. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് അഞ്ചുരുളിയുടെ വികസനത്തിനും മാലിന്യ പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനും  നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീനാ ജേക്കബ്, സാവിയോ പള്ളിപ്പറമ്പില്‍,  , ഫ്രണ്ട്‌സ്  ഓഫ് അഞ്ചുരുളി സെക്രട്ടറി ഷാജിവേലംപറമ്പില്‍, ജോയി ഇഴക്കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

date