Skip to main content

ദേശീയ  ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഗൃഹസന്ദര്‍ശന പരിപാടിക്ക് പെരുമ്പാവൂരില്‍ തുടക്കം 

ദേശീയ  ഡെങ്കിപ്പനി ദിനാചരണം
ജില്ലാതല ഗൃഹസന്ദര്‍ശന പരിപാടിക്ക് പെരുമ്പാവൂരില്‍ തുടക്കം 

കൊച്ചി: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍  ഊര്‍ജ്ജിത ഉറവിടനിര്‍മ്മാര്‍ജ്ജന ഗൃഹസന്ദര്‍ശന ബോധവത്ക്കരണ പരിപാടിക്ക്  തുടക്കം കുറിച്ചു. ഡെങ്കിപ്പനി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശാ ,അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന സംഘം ഭവന സന്ദര്‍ശനം നടത്തി കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. 

പെരുമ്പാവൂര്‍ വല്ലത്ത് നടന്ന ജില്ലാതല  ഗൃഹസന്ദര്‍ശന  പരിപാടിക്ക് എല്‍ദോസ് കുന്നപ്പള്ളി എം. എല്‍. എ .നേതൃത്വം നല്‍കി. പെരുമ്പാവൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ മണികണ്ഠന്‍ അപ്പു, വി.ടി ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ശ്രീദേവി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. .ഷാനി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍, രജനി ജി, വേങ്ങൂര്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ്,  മധു പീറ്റര്‍, ജിമ്മി ജോസഫ്, ഏലിയാമ്മ മാത്യു, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ അങ്കണവാടി കുടുംബശ്രീ പ്രവര്‍ത്തകര്‍, സാന്‍ജോ  നഴ്‌സിംഗ് കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോ . സിജോ യുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി.  

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കൊച്ചി കോര്‍പറേഷനിലെ കോന്തുരുത്തില്‍ നടത്തിയ ദിനാചരണ പരിപാടിക്ക്  ഡിവിഷന്‍ കൗണ്‍സിലര്‍ പീറ്റര്‍ സി.കെ  നേതൃത്വം നല്‍കി. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം ജീവനക്കാരുടെ സഹകരണത്തോടെ  തേവര മാര്‍ക്കറ്റ് ശുചീകരിക്കുകയും,  ഉറവിടനശീകരണം, ഭവന സന്ദര്‍ശനം, ശില്‍പ്പശാല എന്നിവയും നടത്തി. സീനിയര്‍ ബയോളജിസ്‌റ്  സന്തോഷ് കുമാര്‍, ജില്ലാ മലേറിയ ഓഫീസര്‍ സുമയ്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ പരിപാടിയായ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

 

date