Skip to main content

എകജാലക ഹിയറിങ്  കമ്മിറ്റി യോഗം

 

 നേരത്തെ ക്വാറി ഉടമകളുടെ അപേക്ഷയിലുള്ള എകജാലക ഹിയറിങ്  കമ്മിറ്റി യോഗം ജില്ലാ കളക്ടറേറ്റില്‍ നടന്നു. ക്വാറി ഉടമകള്‍ അനുമതിക്കായി കമ്മിറ്റിക്കു സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്തിന്റെ അനുമതിക്കായി യോഗത്തില്‍ വച്ച് സെക്രട്ടറിക്ക്  കൈമാറി.  നിയമാനുസൃത തീരുമാനമെടുക്കാന്‍ കമ്മിറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ജില്ലാ കളക്ടര്‍, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍,  പഞ്ചായത്ത്  പ്രസിഡണ്ട് , മലീനികരണ ബോര്‍ഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്,  നഗര ഗ്രാമാസൂത്രണവകുപ്പ്, ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ്,  ചരക്ക് സേവന നികുതി വകുപ്പ്, ജല അതോറിറ്റി, വിനോദസഞ്ചാര വകുപ്പ്, മൈനിങ് ആന്റ് ജിയോളജി , പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരാണ് ഹിയറിങ് കമ്മറ്റിയില്‍ ഉണ്ടായിരുന്നത്.

 

date