Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം 

 

    സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050), ചീമേനി (04672257541), കൂത്തുപറമ്പ് (04902362123), പയ്യന്നൂര്‍ (04972877600), മഞ്ചേശ്വരം (04998215615), മാനന്തവാടി (04935-245484), ഇരിട്ടി (04902423044), പിണറായി (04902384480), മടിക്കൈ (നീലേശ്വരം, (0467-2240911) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്. അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ  350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ നല്‍കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം.  

date