Skip to main content

ടൈം കീപ്പര്‍ ഗ്രേഡ് 2: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടൈം കീപ്പര്‍ ഗ്രേഡ് 2  തസ്തികയില്‍ രണ്ട് സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യതകള്‍: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബി.എ,ബി.കോം,ബി.എസ്.സി, ടൈം കീപ്പര്‍ തസ്തികയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം.   സംവരണം: ഓപ്പണ്‍ - 01, ഇ.ടി.ബി  01 (ഈഴവ, തീയ്യ, ബില്ലവ),  വയസ്സ് 18-41 നും ഇടയില്‍. നിയമാനുസൃത വയസ്സിളവ് ബാധകം.  ശമ്പളം : 11320 - 18740 രൂപ (ഒരു വര്‍ഷത്തെ ട്രെയിനിംഗിനുശേഷം സ്ഥിരപ്പെടുത്തല്‍) താല്‍പ്പര്യമുള്ളവര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 14 നകം ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. 

date