Skip to main content

നിക്ഷേപ ഗ്യാരന്‍റി പത്രം വിതരണോദ്ഘാടനം

കൊച്ചി - കേരള സഹകരണ നിക്ഷേപ ഗ്യാരന്‍റി ഫണ്ട് ബോര്‍ഡിന്‍റെ എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കുള്ള നിക്ഷേപ ഗ്യാരന്‍റി പത്രത്തിന്‍റെ വിതരണോദ്ഘാടനം മെയ് 20 തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് കാക്കനാടുള്ള എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാനത്തെ സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഗ്യാരന്‍റി പത്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി രണ്ടു ലക്ഷം രൂപ വരെയാണ് ബോര്‍ഡ് ഗ്യാരന്‍റി നല്‍കുന്നത്. 

ഉദ്ഘാടനച്ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ പി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിക്കും. നിക്ഷേപ ഗ്യാരന്‍റി പത്രങ്ങളുടെ വിതരണം സഹകരണസംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ് നിര്‍വഹിക്കും.

date