Skip to main content

പാരാലീഗല്‍ വോളന്റിയര്‍  മെയ് 25 വരെ അപേക്ഷിക്കാം

 

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഒഴിവുള്ള പാരാലീഗല്‍ വോളന്റിയര്‍ നിയമനത്തിനായി പത്താതരം പാസായ സേവന സന്നദ്ധതയുള്ളവര്‍ക്ക് മെയ് 25 വരെ അപേക്ഷ സമര്‍പ്പിക്കാം.   ജോലിയുള്ളവരോ വിരമിച്ചവരോ ആയ അധ്യാപകര്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍, എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥികള്‍,അങ്കണവാടി ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.  അപേക്ഷ ഫോറം കല്‍പ്പറ്റ ജില്ലാ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 207800.

date