Skip to main content

വയോശ്രേഷ്ഠ സമ്മാന്‍ അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമത്തിനും മികവിനുമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വയോജനങ്ങള്‍ക്കായി ശ്രദ്ധേയമായി സംഭാവനകള്‍ നല്‍കിയിട്ടുള്ളവരുമായ വയോജനങ്ങളില്‍ നിന്നും സന്നദ്ധ സ്ഥാപനങ്ങള്‍, തദ്ധേശസ്വയം ഭരണസ്ഥാപനങ്ങള്‍, ജില്ലകള്‍ എന്നിവയില്‍ നിന്നും വയോശ്രേഷ്ം സമ്മാന്‍-2019 നുള്ള അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ അര്‍ഹരായവര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ മെയ് 22 നകം അപേക്ഷ നല്‍കണം.  അപേക്ഷ ഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസിലും  ലഭിക്കും. ഫോണ്‍ 04936-205307.

date