Skip to main content

ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം 

ആലപ്പുഴ:സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) കീഴിൽ എം.ജി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മല്ലപ്പള്ളി (04692681426), പീരുമേട് (04869232373), പുതുപ്പള്ളി (04812351631), തൊടുപുഴ (04862228447) എന്നീ അപ്ലൈഡ് സയൻസ് കോളജുകളിൽ 2019-2020 അദ്ധ്യയനവർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റിൽ www.ihrd.ac.in ലഭ്യമാണ്.  അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിൻസിപ്പലിന്റെ പേരിൽ രജിസ്‌ട്രേഷൻ ഫീസായി മാറാവുന്ന 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200 രൂപ) ബന്ധപ്പെട്ട കോളജുകളിൽ അപേക്ഷിക്കാം. തുക കോളജുകളിൽ നേരിട്ടും അടയ്ക്കാം. കൂടുതൽ വിവരങ്ങൾ അതത് കോളജുകളിൽ നിന്നും ലഭിക്കും.

 

വസ്തു ലേലം

 

ആലപ്പുഴ: റവന്യൂ റിക്കവറി പ്രകാരം ജപ്തി ചെയ്ത കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ 2296-ാം നമ്പർ തണ്ടപ്പേരിൽ ബ്‌ളോക്ക് നമ്പർ 22-ൽ റീസർവ്വെ 41/7-1 ൽപ്പെട്ട 15.00 ആർസ് വസ്തുവിന്റെ ലേലം മെയ് 30ന് പകൽ 11ന് പുതുപ്പള്ളി വില്ലേജോഫീസിൽ നടക്കും. 

 

date