Skip to main content

ബ്യൂറോ ചീഫുമാരുടെ ശ്രദ്ധയ്ക്ക്

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് കൗണ്ടിംഗുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പാസ്, പത്രങ്ങള്‍ക്ക് റിപ്പോര്‍ട്ടര്‍/ ഫോട്ടോഗ്രാഫര്‍(ഒരാള്‍ക്ക്), ചാനലിന്റെ റിപ്പോര്‍ട്ടര്‍, വീഡിയോഗ്രാഫര്‍(രണ്ടുപേര്‍ക്ക്) ആയി നിജപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി കൗണ്ടിംഗ് സെന്ററിനു പുറത്തെ പന്തലില്‍ മീഡിയാ സെന്റര്‍ ക്രമീകരിക്കും. ഇലക്ഷന്‍ കമ്മീഷന്റെ പാസ് ലഭിക്കുന്നവര്‍ക്കു മാത്രമേ വരണാധികാരി അനുവദിക്കുന്ന സമയം കൗണ്ടിംഗ് സെന്ററിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. 

നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ചെറുസംഘങ്ങളായി, വരിവരിയായി വേണം മാധ്യമപ്രവര്‍ത്തകര്‍ അകത്ത് കടക്കേണ്ടത്. ഈ ഉദ്യോഗസ്ഥന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്. കൗണ്ടിംഗ് കേന്ദ്രത്തില്‍ വരണാധികാരി അനുവദിക്കുന്ന പ്രദേശങ്ങളില്‍നിന്ന് മാത്രമേ ദൃശ്യങ്ങള്‍ ചിത്രീകരിക്കാവൂ. വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നതോ വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ തടസപ്പെടുത്തുന്നതോ ആയി രീതിയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പാടുള്ളതല്ല. ക്യാമറ സ്റ്റാന്‍ഡ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടത്താന്‍ പാടുള്ളതല്ല. 

ഇലക്ഷന്‍ കമ്മീഷന്റെ പാസ് ലഭിക്കാത്ത പത്രങ്ങളിലെയും ചാനലുകളിലെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മീഡിയാ സെന്ററില്‍ ജില്ലാ കളക്ടര്‍ അനുവദിക്കുന്ന പ്രത്യേക പാസ് മുഖേന പ്രവേശനം നല്‍കും. ഇവര്‍ക്ക് കൗണ്ടിംഗ് സെന്ററിലേക്ക് പ്രവേശനം ഉണ്ടാകില്ല. പാസ് ആവശ്യമായ മാധ്യമ പ്രവര്‍ത്തകര്‍ ബ്യൂറോ ചീഫിന്റെ കത്ത് സഹിതം രണ്ടു ഫോട്ടോ ഇന്ന് (18) വൈകിട്ട് മൂന്നിനു മുന്‍പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

                                  ജില്ലാ കളക്ടര്‍

date