Skip to main content

എം.ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ഡിഗ്രി പ്രവേശനം 

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എം.ജി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829-264177), കട്ടപ്പന (04868-250160), കാഞ്ഞിരപ്പള്ളി (04828206480), കോന്നി (04682349731), മല്ലപ്പള്ളി (04692681426), മറയൂര്‍ (04865253010), നെടുംകണ്ടം (04868-234472), പയ്യപ്പാടി (പുതുപ്പള്ളി) 04812351631, പീരുമേട് (04869232373), തൊടുപുഴ (04862228447), പുത്തന്‍വേലിക്കര (04842-487790) എന്നീ അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്.  അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ ലഭ്യമാക്കണം. തുക കോളജുകളില്‍ നേരിട്ടും അടയ്ക്കാം.                          (പിഎന്‍പി 1170/19)

date