Skip to main content

സീറ്റ് ഒഴിവ്

 

    പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ 2019 - 2020 അധ്യയന വര്‍ഷം പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലാണ് ഒഴിവുള്ളത്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണു പ്രവേശനത്തിനു യോഗ്യത. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്നു സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. പഠനം പൂര്‍ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 - 2846631.
(പി.ആര്‍.പി. 573/2019)

 

date