Skip to main content

മെഡിക്കല്‍ ക്യാമ്പ് നടത്തി

 

നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി കൊക്കാത്തോട്, കോട്ടാമ്പാറ, കാട്ടാത്തി ട്രൈബല്‍ കോളനികളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പിനോടനുബന്ധിച്ച് വിളര്‍ച്ചാ നിര്‍ണയം, വൈദ്യപരിശോധന, അശ്വമേധം പരിപാടിയോടനുബന്ധിച്ചുള്ള ത്വക് രോഗ നിര്‍ണയം, സൗജന്യ മരുന്നുവിതരണം എന്നിവ സംഘടിപ്പിച്ചു. പത്തനംതിട്ട മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണവും വസ്ത്രങ്ങളും അടങ്ങിയ കിറ്റ് കോളനി നിവാസികള്‍ക്ക് നല്‍കി. ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ എം.എന്‍.രതി, എംസിഎച്ച് ഓഫീസര്‍ മറിയാമ്മ നൈനാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അംബിക, മുത്തൂറ്റ് കോളജ് ഓഫ് നഴ്‌സിംഗിലെ നഴ്‌സിംഗ് സൂപ്രണ്ട് റേച്ചലമ്മ ജോര്‍ജ്, മാനേജര്‍ വിപിന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.                   (പിഎന്‍പി 1177/19)

date