Skip to main content

എറണാകുളം അറിയിപ്പുകള്‍

കെ.ടെറ്റ് പരീക്ഷ; പരിശോധനക്ക് ഹാജരാകാതിരുന്നവര്‍ക്കായി അവസാനഘട്ട പരിശോധന  
കൊച്ചി: ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ 2018 ജൂണ്‍,  ഒക്‌ടോബര്‍, 2019 ജനുവരി മാസങ്ങളില്‍ ആലുവ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആലുവ സെന്റ് ഫ്രാന്‍സിസ് എച്ച്.എസ്., ആലുവ എസ്.എന്‍.ഡി.പി.എച്ച്.എസ്. എന്നീ സെന്ററുകളില്‍ð നടന്ന കെ.ടെറ്റ് പരീക്ഷയില്‍ð വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് മുന്‍ നിശ്ചയിച്ചിരുന്ന തീയതികളില്‍ð പരിശോധനക്ക് ഹാജരാകാതിരുന്നവര്‍ക്കായി അവസാനഘട്ട പരിശോധന  മെയ് 23, 24 തീയതികളില്‍ð ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തുന്നു. വേരിഫിക്കേഷന്‍ നടത്താത്ത മുഴുവന്‍  ഉദ്യോഗാര്‍ത്ഥികളും ആവശ്യമായ രേഖകള്‍ സഹിതം അന്നേ ദിവസം ഹാജരാകണം.  ഈ വിഷയത്തില്‍ð ഇനി ഒരവസരം നല്‍കുന്നതല്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.   

സൗജന്യ കൗണ്‍സലിംഗ്
കൊച്ചി: ജില്ലാ റിസോഴ്‌സ് സെന്ററില്‍ സ്വഭാവ വൈകാരിക മാനസിക പഠന പ്രശ്‌നങ്ങള്‍ നേരിടുന്ന 18 വയസിന് താഴെയുളള കുട്ടികള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ് സേവനം നല്‍കുന്നു. കാക്കനാട് റീജിയണല്‍ അനലറ്റിക് ലാബിന് സമീപമുളള എം.എ അബൂബക്കര്‍ പഞ്ചായത്ത് സ്‌കൂളിലാണ് ഒ.ആര്‍.സി വാത്സല്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8943877107.

 

ദ്വിദിന പരിശീലന ക്യാമ്പ്

 

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യുക്കേഷന്‍ ടെക്‌നോളജിയുടെ സഹകരണത്തോടുകൂടി പട്ടികജാതിയില്‍നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍ പെട്ടവരുമായ (ഒ.ഇ.സി മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) പ്ലസ് ടു പാസ്സായ 50 വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ക്ക് 2019 ജൂണ്‍ 4, 5 തീയതികളില്‍   കരിയര്‍ ഗൈഡന്‍സ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ കോട്ടയത്തു വെച്ച് പരിശീലന ക്യാമ്പ്  നടത്തുന്നു. താമസവും ഭക്ഷണവും സൗജന്യമായിരിക്കും.   കുട്ടികള്‍ക്ക് യാത്രാബത്തയ്ക്ക് അര്‍ഹത ഉണ്ടായിരിക്കും. പരിശീലന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എന്നിവ കോര്‍പ്പറേഷന്റെ കോട്ടയം ഹെഡ് ഓഫീസിലേയ്ക്ക് താഴെ പറയുന്ന വിലാസത്തില്‍ ഓണ്‍ ലൈനായോ, വാട്ട്‌സ് ആപ്പ് മുഖേനയോ, തപാല്‍ മാര്‍ഗ്ഗമോ, നേരിട്ടോ 31.05.2019-നു മുന്‍പായി അയച്ചു തരേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍  ബന്ധപ്പെടുക.

 

വിലാസം :  പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പരിശീലന ക്യാമ്പ്,

       കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ

       ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍,

              നാഗമ്പടം, കോട്ടയം. 

 

ഫോണ്‍ നമ്പരുകള്‍: 0481 -2564304, 8943879934 

വാട്ട്‌സ് ആപ്പ് നമ്പര്‍ : 8943879934

ഇ-മെയില്‍ ksdccandrc@gmail.com

 

 

കാണാതായി

UAE-യില്‍ നിന്നും നാട്ടിലേക്കുപോന്ന ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മലപ്പുറം ജില്ല, വെങ്ങാട് പി.ഒ, നായര്‍ പടി ഭാഗത്ത്, മൂത്തേടത്ത് വീട്ടില്‍ മുഹമ്മദ് അലി (63 വയസ്സ്) യെ ആണ് കാണാതായത്. 33 വര്‍ഷമായി മുഹമ്മദ് അലി അല്‍ ഐനില്‍ ഖമര്‍ അല്‍ സലാമത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു. 07.04.2019 തീയതി രാത്രി 11.30 മണിയോടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയ മുഹമ്മദ് അലി അവിടെ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്നതിന് ബസ് ലഭിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചു തരാന്‍ ടാക്‌സി വിളിച്ച് എറണാകുളം KSRTC സ്റ്റാന്റില്‍ എത്തിയതായി പറയുന്നു. എന്നാല്‍ മുഹമ്മദ് അലിക്ക് ബാംഗ്ലൂരില്‍ ബന്ധുക്കളോ, സുഹൃത്തുക്കളോ ഇല്ലായെന്നും ടിയാള്‍ക്ക് ഗള്‍ഫില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളതായും വീട്ടുകാര്‍ പറയുന്നു. ഈ ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9496333988, 9895185240, 9744313467 എന്നീ മൊബൈല്‍ നമ്പറിലേക്കോ അറിയിക്കുവാന്‍ അപേക്ഷിക്കുന്നു.

date