Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അധ്യാപക നിയമനം
പെരിങ്ങോം ഗവ. കോളേജില്‍ വിവിധ വിഷയങ്ങളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു.  ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം വിഷയങ്ങള്‍ക്ക് മെയ് 29 നും സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മെയ് 30 നുമാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍-കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് ദിവസം രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.   ഇ-മെയില്‍ govtcollegepnr@gmail.com. ഫോണ്‍. 04985 237340.

അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി ഇലക്‌ട്രോണിക്‌സ്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്‌ട്രോണിക്‌സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ് സി/എസ് ടി, ഒ ഇ സി വിഭാഗത്തിന് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷാ ഫോറം കോളേജ് ഓഫീസില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ ഏഴ്. ഫോണ്‍: 0460 2206050, 8547005048.

പട്ടയകേസുകളുടെ വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ മെയ് 18 മുതല്‍ 24 വരെ നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ മാറ്റിയതായി എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.  മെയ് 18, 24 തീയതികളിലെ വിചാരണ ജൂണ്‍ 21 ലേക്കും 22, 23 തീയതികളിലേത് യഥാക്രമം ജൂണ്‍ 25, 26 തീയതികളിലേക്കുമാണ് മാറ്റിയത്.

അധ്യാപക നിയമനം
കല്‍പ്പറ്റ എന്‍ എം എസ് എം ഗവ. കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 28 ന് രാവിലെ 11 മണിക്കും മാസ്സ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍  രണ്ട് മണിക്കും നടത്തും.  കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 04936 204569, 9446334625.

വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേപ്പാത്തോട്, കക്കറ ക്രഷര്‍, കാര്യാപ്പള്ളി, ചോരന്‍പള്ളി, ഓടമുട്ട്, പെടേനകിഴക്കേകര ഭാഗങ്ങളില്‍ നാളെ(മെയ് 21) രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ധര്‍മ്മശാല, സര്‍വ്വീസ് സ്റ്റേഷന്‍, സ്‌നേക്ക്പാര്‍ക്ക്, തവളപ്പാറ, കോള്‍മൊട്ട, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ നാളെ(മെയ് 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗോള്‍ഡന്‍ വര്‍ക്ക്‌ഷോപ്പ്, കിഴുത്തള്ളി, കിഴക്കേക്കര, ഗുരുമഠം, ചാലവെസ്റ്റ്, ചിന്‍മയ, ഹിന്ദുസ്ഥാന്‍, തങ്കേക്കുന്ന്, പൊലീസ് കോളനി ഭാഗങ്ങളില്‍ നാളെ(മെയ് 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശാന്തി ക്രഷര്‍, യു പി സി വേള്‍ഡ്, കോളിക്കല്‍ ക്രഷര്‍, അള്ളോത്തില്‍, ട്രൈബല്‍ കോളനി ഭാഗങ്ങളില്‍ നാളെ(മെയ് 21) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങരമുക്ക്, ശാസ്തനഗര്‍ ഭാഗങ്ങളില്‍ നാളെ(മെയ് 21) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികവര്‍ഗ  വികസന വകുപ്പിന്  കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക്ക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലേക്ക് കുക്ക്/ ആയ  തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള വാക്ക്-ഇന്‍- ഇന്റര്‍വ്യൂ  22 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഐ ടി ഡി പി ഓഫീസില്‍ നടത്തും. 25 നും 45 നും ഇടയില്‍ പ്രായമുളളവരും പാചക ജോലിയില്‍ പ്രവൃത്തി പരിചയമുള്ളവരും കുട്ടികളെ പരിചരിക്കാന്‍ താല്‍പര്യമുള്ളവരുമായ  ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2700357.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2019-20 അധ്യയന വര്‍ഷത്തെ പ്രീമെട്രിക്, ഐ ടി ഐ വിദ്യാഭ്യാസ ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും.  അപേക്ഷയില്‍ സ്‌കൂളിന്റെ ഡി ഡി ഒ കോഡ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം സഹിതം ഹാജരാക്കണം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെയും അണ്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ എ ഇ ഒ/ഡി ഇ ഒ മാരുടെ ശുപാര്‍ശയോടുകൂടി സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 0497 2731084.

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അറ്റകുറ്റപ്പണികള്‍, അലൂമിനിയം മേല്‍ക്കൂര ചെയ്യല്‍ തുടങ്ങിയ ജോലികള്‍ക്ക്  ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 30 ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐടിഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ മെയ് 28 മുതല്‍ 30 വരെ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത് ആധാര്‍നമ്പര്‍ സഹിതം മെയ് 28 ന് രാവിലെ 10 മണിക്ക് മുമ്പായി മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍. 0491 2815454.

ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ  മയ്യില്‍, തലശ്ശേരി, പഴയങ്ങാടി പ്രീമെട്രിക് ഹോസ്റ്റലുകളില്‍ കൃത്രിമ ഭൂജലസംപോഷണ പദ്ധതി നടപ്പാക്കുന്നതിനും മട്ടന്നൂര്‍ നഗരസഭയിലെ കരേറ്റ, കാട്ടുകണ്ടി, കുംഭംമൂല, പഴശ്ശി, കിളിയങ്ങാട്ട്, അയ്യല്ലൂര്‍ എന്നീ അങ്കണവാടികളില്‍ മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനും  നാറാത്ത് പഞ്ചായത്തിലെ ആനന്ദതീര്‍ഥ കോളനിയില്‍ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 25 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2709892.

വാസ്തുവിദ്യാഗുരുകുലത്തില്‍ കോഴ്‌സുകള്‍
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയിലെ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍(യോഗ്യത; ബി ടെക് സിവില്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍(എസ് എസ് എല്‍ സി), പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഒരു വര്‍ഷ ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സ്(അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ), ചുമര്‍ചിത്രകലയില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്(എസ് എസ് എല്‍ സി), മ്യൂറല്‍ പെയിന്റിംഗ്-വനിതകള്‍ക്കുള്ള നാലുമാസ പരിശീലനം(ഏഴാം ക്ലാസ്), വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്(ഐ ടി ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ ജി സി ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ ടി ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്‌സ്ഷിപ്പ്.  
അപേക്ഷകള്‍ www.vasthuvidyagurukulam.com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താല്‍പര്യമുള്ളവര്‍ മെയ് 31 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  അപേക്ഷകള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, 689533 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0468 2319740, 9847053293.

കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ എലൈറ്റ് സ്‌കീമിലേക്ക് 2019-20 വര്‍ഷത്തേക്കുള്ള കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. വോളിബോള്‍ (ആണ്‍, പെണ്‍), ഫുട്ബോള്‍ (ആണ്‍), ബാസ്‌കറ്റ് ബോള്‍ (പെണ്‍) എന്നീ വിഭാഗങ്ങളില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മത്സരിക്കാവുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനം മാത്രമേ പരിഗണിക്കുകയുള്ളു. തെരഞ്ഞെടുപ്പ് തീയതി, സ്ഥലം എന്ന ക്രമത്തില്‍. അത്ലറ്റിക്സ് (ആണ്‍, പെണ്‍)- മെയ് 25, മാഹാരാജാസ് സ്റ്റേഡിയം എറണാകുളം (അത്ലറ്റിക്സ് ദേശീയ മത്സരത്തില്‍ മെഡല്‍ നേടിയവര്‍ക്ക് മാത്രം), വോളിവോള്‍ (പെണ്‍)- മെയ് 26, വി കെ കെ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, വോളിവോള്‍ (ആണ്‍)- മെയ് 27 തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ഫുട്ബോള്‍ (ആണ്‍)- മെയ് 27, മാഹാരാജാസ് സ്റ്റേഡിയം എറണാകുളം, ബാസ്‌കറ്റ് ബോള്‍ (പെണ്‍)- മെയ് 28,  ഇന്‍ഡോര്‍ സ്റ്റേഡിയം തൃശ്ശൂര്‍. താല്‍പര്യമുള്ള താരങ്ങള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ട്രയല്‍സില്‍ പങ്കെടുക്കേണ്ടതാണ്.

കുടിശ്ശിക അടക്കാം
2014 മാര്‍ച്ച് 31 ന് മുമ്പ് നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍, റവന്യൂ റിക്കവറിക്കുള്ള വാഹനങ്ങള്‍, മോഷണം പോയതോ പൊളിച്ചുകളഞ്ഞതുമായ വാഹനങ്ങള്‍, ഉടമസ്ഥാവകാശം മാറാതെ വില്‍പ്പന നടത്തി നികുതിയടക്കാത്ത വാഹനങ്ങള്‍ എന്നിവയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവില്‍ വന്നു.  നികുതിയടക്കാത്ത പ്രൈവറ്റ് വാഹനങ്ങള്‍ക്ക് 2019 മാര്‍ച്ച് 31 വരെയുള്ള അവസാന അഞ്ച് വര്‍ഷത്തെ ടാക്സ് കുടിശ്ശികയുടെ 30 ശതമാനം അടവാക്കിയും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 2019 മാര്‍ച്ച് 31 വരെയുള്ള അവസാന അഞ്ച് വര്‍ഷത്തെ ടാക്സ് കുടിശ്ശികയുടെ 20 ശതമാനം അടച്ചും അനന്തര നടപടിയില്‍ നിന്നും പൂര്‍ണമായും ഒഴിവാകാവുന്നതാണ്. വാഹനയുടമകള്‍ 2019 ഡിസംബര്‍ 31 ന് മുമ്പ് വാഹനം രജിസ്റ്റര്‍ ചെയ്ത ഓഫീസുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ആര്‍ ടി ഒ അറിയിച്ചു.

date