Skip to main content

പോലീസ് കോണ്‍സ്റ്റബിള്‍: പുനരളവെടുപ്പ് 23ന് 

 

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്നാം ബറ്റാലിയന്‍) (കാറ്റഗറി നമ്പര്‍ 657/17) തസ്തികയിലേക്ക് ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് മൂന്ന് വരെ ആലപ്പുഴ ജില്ലയില്‍ നടത്തിയ ശാരീരിക അളവെടുപ്പ്/കായിക ക്ഷമതാ പരീക്ഷ പാസായവരില്‍ പുനരളവെടുപ്പിന് അപ്പീല്‍ നല്‍കിയിട്ടുള്ളവരുടെ പുനരളവെടുപ്പ് ഈ മാസം 23ന് തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്ത് നടത്തും. കൂടുതല്‍ വിവരം ജില്ലാ പി.എസ്.സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2222665.                                          (പിഎന്‍പി 1179/19)

date