Skip to main content
 കാസര്‍കോട് മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍, പൊതുനിരീക്ഷന്‍ എസ്.ഗണേഷിന്റെയും സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ വരണാധികാരി ഡോ.ഡി.സജിത് ബാബു നിര്‍വഹിക്കുന്നു.

വോട്ടണ്ണല്‍ ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട  റാന്‍ഡമൈസേഷന്‍ നടത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കാസര്‍കോട് മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേംബറില്‍ നടത്തി. റാന്‍ഡമൈസേഷന്‍ പ്രകാരം  ഓരോ ഉദ്യോഗസ്ഥരും ഏതു നിയോജക മണ്ഡലത്തിലെ വോട്ടാണ് എണ്ണേണ്ടത് എന്ന് നിശ്ചയിച്ചു. 
23 ന്  രാവിലെ അഞ്ചിന് വോട്ടണ്ണെല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലാണ് ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ നടത്തുക. അവസാനഘട്ട റാന്‍ഡമൈസേഷനില്‍ ആണ് ഉദ്യോഗസ്ഥര്‍,അവര്‍ നിയോഗിക്കപ്പെട്ട നിയോജകമണ്ഡലത്തിലെ ഏത് ടേബിളിലെ വോട്ടാണ് എണ്ണുകയെന്ന് നിശ്ചയിക്കുക.
    രണ്ടാംഘട്ട റാന്‍ഡമൈസേഷനില്‍ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷന്‍ എസ്.ഗണേഷ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി, അഡീഷന്‍ എസ്പി:പി.ബി പ്രശോഭ്,  തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍, സ്ഥാനാര്‍ഥികളായ കെ പി സതീഷ് ചന്ദ്രന്‍, ഗോവിന്ദന്‍ ബി,  സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായ ഹക്കീംകുന്നില്‍, എം വി ബാലകൃഷ്ണന്‍, വിനോദ് കുമാര്‍ പിവി, സദാനന്ദ റായ്, തുടങ്ങിയവര്‍ പങ്കടുത്തു.
 

date