Skip to main content

നാളെ മുതല്‍ മില്‍മ പാല്‍ പോഷക സമൃദ്ധം

 

മില്‍മയുടെ പത്തനംതിട്ട ഡെയറിയില്‍ നിന്നും വിതരണം ചെയ്യുന്ന ടോണ്‍ഡ് പാല്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ ചേര്‍ത്ത് കൂടുതല്‍ പോഷക സമൃദ്ധമാക്കുന്നു. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ്  ആവശ്യമായ അളവില്‍ വൈറ്റമിന്‍ ചേര്‍ക്കുന്നത്. വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവയുടെ കുറവ് മൂലമുള്ള ആരോഗ്യപ്രശ്‌നം പരിഹരിക്കുവാന്‍ ഭാരത സര്‍ക്കാരിന്റെ ഫുഡ്  ഫോര്‍ട്ടിഫിക്കേഷന്‍ പദ്ധതിയില്‍ മില്‍മയും അംഗമായിട്ടുണ്ട്. പുതുതായി രൂപകല്‍പ്പന ചെയ്ത കവറില്‍ വിലയില്‍ മാറ്റമില്ലാതെയാണ് നാളെ (22) മുതല്‍ പാല്‍ മില്‍മ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.                    (പിഎന്‍പി 1185/19)

date