Skip to main content

ദ്വിദിന പരിശീലന ക്യാമ്പ്

 

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യുക്കേഷന്‍ ടെക്‌നോളജിയുടെ സഹകരണത്തോടെ ജൂണ്‍ നാല്, അഞ്ച് തീയതികളില്‍   കരിയര്‍ ഗൈഡന്‍സ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ കോട്ടയത്തു പരിശീലന ക്യാമ്പ്  നടത്തുന്നു. പട്ടികജാതിയില്‍നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പെട്ടവരുമായ (ഒ.ഇ.സി മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) പ്ലസ് ടു പാസായ 50 വിദ്യാര്‍ഥികള്‍ക്ക്  ക്യാമ്പില്‍ പങ്കെടുക്കാം. താമസവും ഭക്ഷണവും സൗജന്യമാണ്.   പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത ലഭിക്കും. പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പരിശീലന ക്യാമ്പ്, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍,               നാഗമ്പടം, കോട്ടയം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0481 -2564304, 8943879934. വാട്ട്‌സ് ആപ്പ് നമ്പര്‍ : 8943879934. ഇ-മെയില്‍ ksdccandrc@gmail.com.           (പിഎന്‍പി 1186/19)

date