Skip to main content

വിവിപാറ്റ് എണ്ണുന്നത് ഏതൊക്കെ സാഹചര്യത്തില്‍

കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും അഞ്ചുവീതം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഇതുള്‍പ്പെടെ  നാലു സാഹചര്യലാണ് വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക. 

1. ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍.

2. ഇവിഎം ഡിസ്‌പ്ലേ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. 

3. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ചെയ്യുന്ന മോക് പോള്‍ നീക്കം ചെയ്യാത്ത ഇവിഎമ്മിന്റെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.

4. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി ഇവിഎം ക്ലോസ് ബട്ടന്‍ ഉപയോഗിക്കാതെ സീല്‍ ചെയ്ത ഇവിഎമ്മിന്റെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.
 

date