Skip to main content

വോട്ടെണ്ണല്‍: റിഹേഴ്‌സല്‍ ഇന്ന് നടക്കും

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭാ മാണ്ഡലത്തിലെ വോട്ടെണ്ണല്‍ പ്രക്രിയയുടെ റിഹേഴ്‌സല്‍ ഇന്ന് നടക്കും. വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയത്തില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് റിഹേഴ്‌സല്‍ നടത്തുന്നത്. ഏഴ് മണ്ഡലങ്ങളിലെയും എആര്‍ഒമാരാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ റിഹേഴ്‌സലിന് നേതൃത്വം നല്‍കും.                                     (ഇലക്ഷന്‍: 269/19)

date