Post Category
മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന 14 മുന്‍ഗണന (ബി.പി.എല്‍) റേഷന്‍ കാര്‍ഡുകള്‍ മാനന്തവാടി താലൂക്ക് താലൂക്ക് പരിധിയില്‍ നിന്നും പിടിച്ചെടുത്തു. കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടികളും തുടങ്ങി. അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നുവെന്ന പരാതിയിന്മേല് കാട്ടിക്കുളം, പനമരം, ചുണ്ടക്കുന്ന് എന്നിവടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹരെ കണ്ടെത്തിയത്. താലൂക്ക് സപ്ലൈ ഓഫീസര്‍ (ഇന്‍ചാര്‍ജ്) പി.എസ് പ്രവീണ്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മായ എസ്.ജെ വിനോദ് കുമാര്‍, ജോഷി മാത്യു എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. പരിശോധനകള്‍ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments