Skip to main content

എ പ്ലസ് വിജയികളെ ആദരിച്ചു

എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ മലപ്പുറം നഗരസഭ  ആദരിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ മലപ്പുറം ഗവ ഗേള്‍സ്, ബോയ്സ്, പാണക്കാട് ഡി യു എച്ച് എസ് എസ്. മേല്‍മുറി എംഎം ഇ ടി, സെന്റ് ജമ്മാസ് ഗേള്‍സ്, എം എസ് പി ഹൈസ്‌ക്കൂള്‍ എന്നിവര്‍ക്കും ട്രോഫികള്‍ സമ്മാനിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷതയ ഫസീന കുഞ്ഞിമുഹമ്മദ്.മറിയുമ്മ ശരീഫ്, പരി മജീദ്, പി എ സലീം, റജീന ഹുസൈന്‍, കൗണ്‍സിലര്‍മാരായ ഒ സഹദേവന്‍, ഹാരിസ് ആമിയന്‍,  കൂത്രാട്ട് ഹംസ, കെ കെ മുസ്തഫ, തോപ്പില്‍ മുഹമ്മദ് കുട്ടി, പി അപ്പുക്കുട്ടന്‍, യു പി മജീദ്, സലീന റസാഖ്, ടി ടി സൈനബ, ബുഷ്റ തറയില്‍, സുനിത ചെബ്രേരി, നാണത്ത് ആസ്യ, പാര്‍വതിക്കുട്ടി ടീച്ചര്‍, പ്രീജകുമാരി സംസാരിച്ചു. ഡോ. അനീസുദ്ദീന്‍ ( ആല്‍പ്പസ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍) ക്ലാസെടുത്തു

 

date