Skip to main content

കോക്കല്ലൂർ സ്കൂൾ ശുചീകരണത്തിന് ജനകീയ കൂട്ടായ്മ

 പുതിയ അധ്യയന വർഷത്തിനും മഴക്കാലത്തിനും മുന്നോടിയായി കോക്കല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളും പരിസരവും ശുചീകരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകരുമടങ്ങുന്ന ജനകീയകൂട്ടായ്മയാണ് ഈ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
 ബാലുശ്ശേരി എം.എല്‍.എ. പുരുഷൻ കടലുണ്ടി  പരിപാടിക്ക് നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് മുസ്തഫ ദാരുകല, പ്രിൻസിപ്പാൾ എം കെ ഗണേശൻ, സ്വയം സഹായ സംഘം പ്രവർത്തകരായ എ കുമാരൻ, വി വത്സരാജ്, എ ശേഖരൻ, എൻ പി അരവിന്ദൻ, കെ പി ബാലൻ നായർ, എ കെ രവി, അധ്യാപകരായ കെ കെ സതീശൻ, കെ സി രാജൻ, എൻ കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.

date