Skip to main content

ഓപ്പറേഷന്‍ നവജീവന് അന്താരാഷ്ട്ര അംഗീകാരം

 

ജില്ലയില്‍  പ്രളയത്തോടനുബന്ധിച്ച് നടത്തിയ 'ഓപ്പറേഷന്‍ നവജീവന്‍' പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള  പ്രബന്ധം അന്താരാഷ്ട്ര സംഘടനയായ WADEM 2019 (വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍)-ല്‍ അവതരിപ്പിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍  ഡോ. നവീന്‍ എ-യും കോഴിക്കോട് മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോ.സോണിയയുമാണ് പ്രബന്ധം അവതരിപ്പിച്ചത്.  പ്രളയസമയത്ത് നടത്തിയ പൊതു-സ്വകാര്യ പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച രീതിയും മാതൃകപരമായ ആരോഗ്യപ്രവര്‍ത്തനങ്ങളുമാണ് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് ആരോഗ്യകേരളം ജില്ലാപ്രോഗ്രാംമാനേജര്‍ അറിയിച്ചു.

പ്രളയബാധിതമേഖലയെ ഏഴുസോണായി തിരിച്ച് ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, സ്വകാര്യആശുപത്രി സംഘടനകള്‍, പ്രൊഫഷണല്‍ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഏകോപിപ്പിച്ച് 280 മെഡിക്കല്‍ ക്യാമ്പുകള്‍  നടത്തി ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സകള്‍  ഉറപ്പുവരുത്തിയിരുന്നു.

 

ലോകത്തെ വിവിധ രാജ്യങ്ങളിലെ വിദഗ്ധര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.  

date