Skip to main content

ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ കുഴല്‍മന്ദം കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 50 ശതമാനം കോളെജ് ക്വാട്ടയിലുള്ള ബിരുദ കോഴ്‌സിന്റെ സീറ്റുകളിലേക്ക്  അപേക്ഷിക്കാം. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, കൊമേഴ്‌സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാപ് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അവസാന തീയതി ജൂണ്‍ എട്ട്.. ജനറല്‍ വിഭാഗത്തിന് 350 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 150 രൂപയുമാണ് ഫീസ്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും കോളേജില്‍ നിന്ന് നേരിട്ടും www.ihrd.ac.in ലും ലഭിക്കും. ഫോണ്‍- 0492 2285577.

date