Skip to main content

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ:  ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകൾക്ക് 2019-20ലെ സാമ്പത്തിക വർഷത്തേക്കുള്ള  റബ്ബർ ലോഹ മുദ്രകൾ നിർമിച്ചുനൽകുന്നതിന് ദർഘാസ്  ക്ഷണിച്ചു. ജൂൺ20ന് ഉച്ചയ്ക്കു രണ്ടിനകം  ജില്ല സ്റ്റേഷനറി ഓഫീസറുടെ കാര്യാലയത്തിൽ ദർഘാസിനുള്ള അപേക്ഷ എത്തണം.  ദർഘാസ് ഫോറം 19ന് വൈകീട്ടു മൂന്നുവരെ  ജില്ലാ സ്റ്റേഷനറി ഓഫീസറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കും.  ഫോൺ; 0477-2263404.

date