Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തു വിദ്യാ ഗുരുകുലത്തിൽ 2019-20 അധ്യായന വർഷത്തിൽ നടത്തുന്ന കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഒരു വർഷത്തെ ഡിപ്ലോമ കറസ്‌പോണ്ടൻസ് കോഴ്‌സ്, ചുമർചിത്രകലയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്, വനിതകൾക്കുള്ള മ്യൂറൽ പെയിന്റിംഗ് കോഴ്‌സ്, വാസ്തുശാസ്ത്രം എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ പൂരിപ്പിച്ച് മെയ് 31നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട - 689533 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0468 2319740, 9847053293. വെബ്‌സൈറ്റ്: www.vasthuvidyagurukulam.com.

 

date