Skip to main content

ധനസഹായം

അംഗപരിമിതരുടെ ക്ഷേമത്തിനും വയോജന ക്ഷേമത്തിനും ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും ലഹരിയ്ക്ക് അടിമകളായവരെ ശുശ്രൂഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുളള സ്ഥാപനങ്ങൾക്കായി ആവിഷ്‌ക്കരിച്ച ദീനദയാൽ പുനരധിവാസ പദ്ധതി, ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷൻ സെന്റർ ഫോർ ആഡിക്റ്റ്‌സ് എന്നീ പദ്ധതി പ്രകാരം 2019-20 വർഷത്തേയ്ക്ക് പ്രവർത്തന ധനസഹായം ലഭ്യമാക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.swd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈൻ മുഖേന e-ANUDAAN പോർട്ടലിൽ ആവശ്യമായ രേഖ സഹിതം നൽകണം. ഫോൺ : 0471-2306040.
 

date