Skip to main content

ദൃഷ്ടി പദ്ധതി : ഗുണഭോക്താക്കളുടെ സംഗമം 25 ന്

കുട്ടികളുടെ കാഴ്ച കുറവിന് ആയുർവേദ പരിഹാരം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദൃഷ്ടി പദ്ധതിയുടെ ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം മെയ് 25 ഉച്ചയ്ക്ക് 2 ന് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി അങ്കണത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. ദൃഷ്ടി പദ്ധതി സംസ്ഥാന കൺവീനർ ഡോ. പി കെ നേത്രദാസ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, എഎംഎഐ സെക്രട്ടറി ഡോ. സജു കെ ബി എന്നിവർ ആശംസ നേരും. ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. എസ് ഷിബു സ്വാഗതവും ഇരിങ്ങാലക്കുട എവിഎംജിഎഎച്ച് മെഡിക്കൽ ഓഫീസർ ഡോ. പ്രീതി ജോസ് നന്ദിയും പറയും.

date