Skip to main content

അനര്‍ഹമായി കൈവശം 34 റേഷന്‍കാര്‍ഡുകള്‍  പിടിച്ചെടുത്തു

കൊയിലാണ്ടി താലൂക്കിലെ മുചുകുന്ന്, പുളിയഞ്ചേരി, കൊടക്കാട്ടുമുറി, കീഴ്പയ്യൂര്‍ എന്നിവിടങ്ങളില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി.രാജീവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വെച്ച എ.എ.വൈ, പി.എച്ച്.എച്ച്, സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട 34 റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു. അനര്‍ഹമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ വിപണിവില കാര്‍ഡുടമകളില്‍ നിന്ന് ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.  പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കുപുറമെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സജിത.എസ്.കെ, ലിജി.എന്‍, സി.എം.ദിനചന്ദ്രന്‍, എം.പി.ശ്രീജ, എം.ശ്രീജു എന്നിവര്‍ പങ്കെടുത്തു.

 

date