Skip to main content

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്വര്‍ണ്ണപ്പതക്കം/ക്യാഷ് അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2019 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണപ്പതക്കത്തിനും ഓരോ ജില്ലയിലും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡിനുമുള്ള അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ജൂണ്‍ 30 ന് മുമ്പായി സമര്‍പ്പിക്കണം. കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലയിലെ അപേക്ഷക്കാര്‍ കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. . അപേക്ഷാ ഫോറം ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നും കണ്ണൂരിലുള്ള ഹെഡ്ഡാഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും.  അപേക്ഷാഫോറം തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച്  രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, കണ്ണൂര്‍-670001 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.

 

date