Skip to main content

ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

മൊകേരി ഗവ. കോളേജില്‍ കൊമേഴ്‌സ്, ഹിന്ദി, മാതമറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുളള ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി യോഗ്യതയുളള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനത്തിനായുളള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയുളള ബിരുദാനന്തര ബിരുദധാരികളേയും റിട്ടയേര്‍ഡ് കോളേജ് അദ്ധ്യാപകരേയും ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് പരിഗണിക്കും.  നെറ്റ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദിവസം 1750 രൂപ നിരക്കിലും അല്ലാത്തവര്‍ക്ക് ദിവസം 1600 രൂപ നിരക്കിലും വേതനം നല്‍കും. താത്പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മെയ് 28 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ - 0496 2587215. 

 

 

സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2018 --2019 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു തത്തുല്ല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ മാനേജര്‍ക്ക് എഴുതിയ അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്, വിഹിതം ഒടുക്കിയത് സംബന്ധിച്ച രേഖകള്‍, മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റേയോ മക്കളുടേയോ ബാങ്ക് പാസ്സ് ബുക്ക് (സഹകരണ ബാങ്ക് ഒഴിച്ച്) എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് ഉളളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30 നകം മാനേജര്‍, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട് - 4 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍ - 0495 2720577.

date